ആമ്പല്ലൂർ (തൃശൂർ): യു.ഡി.എഫ് ഭരിക്കുന്ന പുതുക്കാട് പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങൾ എൽ.ഡി.എഫ് അംഗത്തിന് വോട്ട് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലെ വനിത അംഗത്തെ തെരഞ്ഞെടുക്കുമ്പോഴാണ് വനിത അംഗങ്ങൾ ഉണ്ടായിട്ടും മത്സരിപ്പിക്കാതിരുന്ന ബി.ജെ.പി ഇടതുമുന്നണി സ്ഥാനാർഥി സുനന്ദ ശശിക്ക് വോട്ട് ചെയ്തത്.
നാലംഗങ്ങൾ വീതമുള്ള എല്‍.ഡി.എഫും ബി.ജെ.പിയും സുനന്ദ ശശിക്ക് വോട്ടു ചെയ്തെങ്കിലും ഒമ്പത് അംഗങ്ങളുടെ വോട്ട് ലഭിച്ച കോൺഗ്രസ് സ്ഥാനാര്‍ഥി ലിനി ബിജു വിജയിച്ചു. അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തെ എൽ.ഡി.എഫ്, ബി.ജെ.പി രഹസ്യബന്ധം കൂടുതൽ വ്യക്തമായെന്ന് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.