വോട്ടഭ്യര്‍ഥിച്ചെത്തിയ ബി.ജെ.പി സ്ഥാനാർഥിയെ ഗെറ്റ് ഒൗട്ട് അടിച്ച് അധ്യാപകൻ

തിരൂര്‍: പൊന്നാനി ലോക്​സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാർഥി വി.ടി. രമക്ക്​ നേരെ മലയാള സര്‍വകലാശാല അധ്യാപക​​​െൻറ രോഷപ് രകടനം. വോട്ടഭ്യര്‍ഥിച്ചെത്തിയ സ്ഥാനാര്‍ഥിക്കുനേരെ മലയാളം വിഭാഗം അസി. പ്രഫ. എന്‍.വി. മുഹമ്മദ് റാഫിയാണ് രോഷപ്രകട നം നടത്തിയത്. മലയാള സര്‍വകലാശാല ലൈബ്രറിയിലായിരുന്നു നാടകീയ സംഭവം. വൈസ്​ ചാൻസലർ ഉള്‍പ്പെടെയുള്ളവരോട് വോട്ടഭ്യര്‍ഥിച്ചതിന്​ ശേഷം ലൈബ്രറിയില്‍ അധ്യാപക​​​െൻറ ഇരിപ്പിടത്തിലേക്ക് രമയും ഒപ്പമുണ്ടായിരുന്നവരും എത്തിയപ്പേള്‍ അധ്യാപകന്‍ പുറത്തുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു.

വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകാരികളെന്നും ബി.ജെ.പിയെ വെറുക്കുന്നുവെന്നും പറഞ്ഞാണ് റാഫി തന്നോട് പുറത്തുപോവാന്‍ ആവശ്യപ്പെട്ടതെന്ന് സ്ഥാനാര്‍ഥി വി.ടി. രമ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് എന്‍.ഡി.എ പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് ജനറൽ കണ്‍വീനര്‍ കെ. നാരായണന്‍ തെരഞ്ഞെടുപ്പ് കമീഷന്‍, ഗവർണര്‍, തിരൂര്‍ ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കി.

അതേസമയം, ലൈബ്രറിയിലേക്ക് രമയും സംഘവും അനുവാദം കൂടാതെ വന്നതിനെ തുടര്‍ന്നാണ് താന്‍ അവരോട് പുറത്തുപോവാന്‍ ആവശ്യപ്പെട്ടതെന്ന് മുഹമ്മദ് റാഫി പ്രതികരിച്ചു. ഒരുകൂട്ടം ആളുകള്‍ ലൈബ്രറിയിലെ ത​​​െൻറ ഇരിപ്പിടത്തിലേക്ക് അനുവാദം കൂടാതെ വരുകയായിരുന്നു. അതിനെ താന്‍ എതിര്‍ത്തു. വോട്ടഭ്യര്‍ഥിക്കാനുള്ള അവകാശം പോലെതന്നെ പൗരന് ത​​​െൻറ നിലപാടും തുറന്നുപറയാനുള്ള അവകാശമുണ്ട്. ബി.ജെ.പിയെ എതിര്‍ക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. ലൈബ്രറിയിലേക്ക് അനുവാദം കൂടാതെ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ലെന്നും​ മുഹമ്മദ് റാഫി പറഞ്ഞു.

Tags:    
News Summary - Bjp Tirur vt rama- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.