Posted On
date_range Updated On
date_range രാഹുൽ ഗാന്ധി രാജ്യത്ത് വേർതിരിവ് ഉണ്ടാക്കുന്നുവെന്ന് ബി.ജെ.പി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് വേർതിരിവ് ഉണ്ടാക്കുന്നുവെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. രാജ്യത്തിനകത്ത് തെക്ക്-വടക്ക് വേർതിരിവ് സൃഷ്ടിക്കുകയാണ് രാഹുലിന്‍റെ ശ്രമമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.
രാഹുൽ ആദ്യം പ്രവർത്തിച്ച വടക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ കോൺഗ്രസ് മുക്തമായി. അടുത്തത് തെക്കൻ സംസ്ഥാനങ്ങളാണെന്നും ശിവരാജ് സിങ് ചൗഹാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.