സി.പി.എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച ബി.ജെ.പി-ആർ.എസ്.എസ് നേതാവ് ധനേഷ് മൊത്തങ്ങയെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഷാളണിയിച്ചു സ്വീകരിക്കുന്നു
കണ്ണൂർ: മൂന്ന് പതിറ്റാണ്ട് ആർ.എസ്.എസിനൊപ്പം പ്രവർത്തിച്ച ഏഴോം ചെങ്ങൽ സ്വദേശി മൊത്തങ്ങ ധനേഷ് സി.പി.എമ്മിൽ ചേർന്നു. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലെത്തിയ ഇദ്ദേഹത്തെ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, മുൻ എം.എൽ.എ ടി.വി. രാജേഷ് എന്നിവർ സ്വീകരിച്ചു.
ആർ.എസ്.എസ് താലൂക്ക് കാര്യവാഹക്, ബി.ജെ.പി കണ്ണൂർ ജില്ല കമ്മിറ്റിയംഗം, ബാലഗോകുലത്തിന്‍റെ ചുമതലയുള്ളയാൾ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു മൊത്തങ്ങ ധനേഷ്. ബി.ജെ.പി രാഷ്ട്രീയം മടുത്താണ് സി.പി.എമ്മിൽ ചേരുന്നതെന്നും കൂടുതൽ യുവാക്കൾ താമസിയാതെ സി.പി.എമ്മിലെത്തുമെന്നും ധനേഷ് പറഞ്ഞു.
കണ്ണൂരിൽ ഈ മാസം ആർ.എസ്.എസ് വിട്ട് സി.പി.എമ്മിലെത്തുന്ന രണ്ടാമത്തെയാളാണ് ധനേഷ്. രണ്ട് പതിറ്റാണ്ട് ആർ.എസ്.എസിനെ നയിച്ച ഇരിട്ടി താലൂക്ക് ബൗദ്ധിക് ശിക്ഷക് പ്രമുഖ് പരിക്കളത്തെ എം. ഗിരീഷ് ഈ മാസമാദ്യം സി.പി.എമ്മിൽ ചേർന്നിരുന്നു. ബി.ജെ.പി ജില്ല നേതാക്കളായിരുന്ന ഒ.കെ. വാസു, എ. അശോകൻ എന്നിവരുടെ മാതൃക പിൻപറ്റിയാണ് കണ്ണൂരിൽ സംഘ്പരിവാർ രാഷ്ട്രീയം വിട്ട് സി.പി.എമ്മിലേക്കുള്ള വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.