കൊച്ചി: ശബരിമല വിഷയത്തിൽ സംഘ്പരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തിൽ നേതാക്കളെയും അക്രമികളെയും അറസ്റ്റ് ചെയ്യണമ െന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് ഹൈകോടതി നോട്ടീസ് അയച്ചു. ടി.പി. സെൻകുമാർ, കെ.എസ്. രാധാകൃ ഷ്ണൻ തുടങ്ങിയവർക്ക് ഹൈകോടതി നോട്ടീസ് അയച്ചത്. ഹർത്താലിന്‍റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നിർണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാൻ ഉത്തരവിടണമെന്ന് അടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂർ സ്വദേശി ടി.എൻ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.
ബി.ജെ.പി, ഹിന്ദു െഎക്യവേദി, ശബരിമല കർമ സമിതി, ആർ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിന്‍റെ മറവിൽ പൊതുമുതൽ നശിപ്പക്കലും വ്യാപകമായി നടന്നു. നിയമവാഴ്ച തകർക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹർത്താലും അക്രമണങ്ങളും നടത്തിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.