Posted On
date_range Updated On
date_range ബി.ജെ.പി മേഖല സെക്രട്ടറി സി.പി.എമ്മിൽ
മാന്നാർ: ബി.ജെ.പി മാന്നാർ പഞ്ചായത്ത് കിഴക്കൻ മേഖല സെക്രട്ടറി സി.പി.എമ്മിൽ ചേർന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിക്കാട് ആറാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കുരട്ടിക്കാട് തുണ്ടിൽ തറയിൽ കെ.എൻ. അനിൽകുമാറാണ് (മധു) സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
മാന്നാർ ഏരിയ കമ്മിറ്റി അംഗവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായ ബി.കെ. പ്രസാദ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.