പ്ലസ് ടു പരീക്ഷാഫലം റദ്ദാക്കിയെന്ന് വ്യാജ വാർത്ത; ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റിൽ

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം റദ്ദാക്കിയെന്ന് വ്യാജ വാർത്ത യൂട്യൂബിൽ അപ്ലോഡ് ചെയ്ത ബിജെ.പി നേതാവ് അറസ്റ്റിൽ. കൊല്ലം പോരുവഴി പഞ്ചായത്ത്‌ എട്ടാം വാർഡ് ആയ അമ്പലത്തുംഭാഗത്തിലെ ബി.ജെ.പി വാർഡ് അംഗം നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്.

നിഖിൽ ഒരു യുട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഈ ചാനലിലാണ് പരീക്ഷാ ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകി.

തുടർന്ന് ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - BJP panchayat member arrested for fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.