Posted On
date_range Updated On
date_range ബി.ജെ.പി ജയിക്കാൻ കാടാമ്പുഴയിൽ വഴിപാട്
വളാഞ്ചേരി: ബി.ജെ.പി സ്ഥാനാർഥികളുടെ വിജയത്തിനായി മലപ്പുറം വളാഞ്ചേരിയിലെ കാടാമ്പുഴ ദേവീക്ഷേത്രത്തിൽ മുട്ടറു ക്കലും പുഷ്പാഞ്ജലിയും. പ്രധാനമന്ത്രി നേരന്ദ്ര മോദി, ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ, കേരളത്തിെല സ്ഥാനാർഥികളായ അൽഫോൺസ് കണ്ണന്താനം, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ എൻ.ഡി.എ സ്ഥാനാർഥികൾക്ക് വേണ്ടിയാണ് ബി.ജെ.പി പ്രവർത്തകർ വഴിപാട് നടത്തിയത്.
മുട്ടറുക്കലാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വളാഞ്ചേരി, കാടാമ്പുഴ ഭാഗങ്ങളിലെ പ്രവർത്തകരാണ് വഴിപാട് നടത്തിയത്. വീണ്ടും മോദി അധികാരത്തിൽ എത്തണെമന്ന ലക്ഷ്യത്തോടെയാണ് വഴിപാടെന്ന് പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.