പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച്​ ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ ന്യൂനപക്ഷ മോർച്ച ഭാരവാഹികൾ പച്ച പട്ട്​ അർപ്പിച്ചപ്പോൾ

മോദിയുടെ ജന്മദിനം: ഷെയ്ഖ് പള്ളിയിൽ പച്ചപട്ടർപ്പിച്ച്​ പ്രാർത്ഥന

കോഴിക്കോട്​: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച്​ കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ പച്ച പട്ട്​ അർപ്പിച്ച്​ ന്യൂനപക്ഷ മോർച്ച രാജ്യത്തി​െൻറ ക്ഷേമത്തിനും പ്രാർഥനകൾ നേർന്നു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ്​ അഡ്വ. എസ്​. മുഹമ്മദ് റിഷാൽ, ജില്ല വൈസ് പ്രസിഡൻറ്​ അബ്​ദുൽ നാസർ, ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, കുറ്റ്യാടി മണ്ഡലം പ്രസിഡൻറ്​ കാസിം ഹാജി, ബേപ്പൂർ മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ മൻസൂർ, നോർത്ത് മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ റഷീദ് എന്നിവർ പ​ങ്കെടുത്തു.

ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ജന്മദിന ആഘോഷത്തി​െൻറ ജില്ലാതല ഉദ്​ഘാടനം മാരാർജി ഭവനിൽ മോഡിയുടെ കൂറ്റൻ ഛായാചിത്രത്തിന് മുന്നിൽ 71 നിലവിളക്ക് തെളിയിച്ച് ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്​ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി. രാജൻ, സാഹിത്യകാരൻ പി.ആർ. നാഥൻ, ചലച്ചിത്ര താരം കോഴിക്കോട് നാരായണൻ നായർ, ജീവന സർവീസ് സൊസൈറ്റി കോഴിക്കോട് രൂപത ഡയറക്ടർ ഫാ. ആൽബർട്ട് വടക്കേതുണ്ടിൽ, ഉള്ളൂർ എസ്. പരമേശ്വരൻ, ചേറ്റൂർ ബാലകൃഷ്ണൻ, എം. മോഹനൻ, ടി. ബാലസോമൻ,പി. ജിജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജന്മദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നരേന്ദ്ര മോഡിയുടെ പേരിൽ വഴിപാടുകൾ നടത്തുകയും മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്യുകയും ശുചീകരണം നടത്തുകയുമുണ്ടായി.

Tags:    
News Summary - bjp minority Morcha workers prayers meeting at calicut in PM Modi birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.