ബി.ജെ.പി മാർച്ച്​ അക്രമാസക്​തം; സംസ്​ഥാന വൈസ്​ പ്രസിഡൻറിന്​ ഗുരുതര പരിക്ക്​

തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക്​ ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷം നിയന്ത്രിക്കാൻ പൊലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചു.   ബി.​ജെ.പി  സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ പി.പി വാവക്ക്​ ഗ്രനേഡ്​ പ്രയോഗത്തിൽ ഗുരുതര പരി​േക്കറ്റു. നിരവധി പേർക്ക്​ നിസാര പരിക്കുണ്ട്​. 

250ഓളം ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ അമ്പലമുക്കില്‍ നിന്ന്​ തുടങ്ങിയ പ്രകടനം ലോ അക്കാദമിക്ക് സമീപം പേരൂര്‍ക്കട ജംഗ്ഷനില്‍ അക്രമാസക്തമാവുകയായിരുന്നു.

പേരൂര്‍ക്കടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, ഇന്ദിരാ നഗര്‍ റോഡുകളില്‍ നിന്നും സമരപ്പന്തലിന് സമീപത്തു നിന്നും പൊലീസിനു നേരെ ആസൂത്രിത ആക്രമണമുണ്ടായി.തുടര്‍ന്ന് പൊലീസ്​ ലാത്തിവീശുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലും വടിയുമുപയോഗിച്ച് തിരിച്ചാക്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ്​ ഗ്രനേഡ് പ്രയോഗിച്ചത്.

സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍വര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Tags:    
News Summary - bjp march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.