Posted On
date_range Updated On
date_range ബി.ജെ.പി നേതാവിന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു
വണ്ടൂർ: ബി.ജെ.പി മലപ്പുറം ജില്ല മുൻ സെക്രട്ടറി അമ്പലപ്പടി പുളിക്കൽ മേലേമഠത്തിൽ പുത്തൻവീട്ടിൽ പി.കെ. മുരളിയുടെ മകൻ ഹരികൃഷ്ണൻ (24) കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കൊട്ടിയംപുത്തൂരിൽ ഹരികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.
കൊല്ലത്ത് ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹരികൃഷ്ണൻ ശനിയാഴ്ച രാവിലെ 10ഓടെ കൂട്ടുകാരനെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനും മറ്റു നിയമ നടപടികൾക്കും ശേഷം ശനിയാഴ്ച പകൽ വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: രോഹിണി. സഹോദരങ്ങൾ: യദുകൃഷ്ണ, ഭരത്കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.