Posted On
date_range Updated On
date_range 14കാരനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കായംകുളം: കായംകുളത്ത് 14കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ബി.ജെ.പി കാപ്പിൽ കിഴക്ക് ബൂത്ത് പ്രസിഡന്റ് ആലമ്പള്ളിൽ മനോജാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണപുരം കാപ്പിൽ കിഴക്ക് വി.എസ് നിവാസിൽ ഷാജി– ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫിയെ മനോജ് മർദിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ റിമാൻഡിലായിരുന്ന മനോജിന് വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.