കിളിമാനൂര്‍: സർക്കാർ ഹയര്‍സെക്കൻഡറി വിദ്യാലയങ്ങളിലടക്കം ക്ലർക്ക്, കമ്പ്യൂട്ടർ ഓപറേറ്റർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് ചമച്ച് ഉദ്യോഗാർഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി നേതാവ് അടക്കം രണ്ടുപേർ കൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വാമനാപുരം നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും പുളിമാത്ത് പഞ്ചായത്ത് മുന്‍ അംഗവുമായ ആറാന്താനം ചിറ്റോത്ത് വീട്ടില്‍ ശിവപ്രസാദ് (49), ഇയാളുടെ ഉടമസ്ഥതയിലുള്ള കാരേറ്റ് വിസ്മയ കമ്പ്യൂട്ടര്‍ സെൻററിലെ ഡി.ടി.പി ജോലിക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ജു ഭവനില്‍ രേഷ്മ വിജയന് (21) എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസിൽ നാലും മൂന്നും പ്രതികളാണ്.
കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചു. ഒന്നാം പ്രതിയും വ്യാജരേഖകള്‍ ഉപയോഗിച്ച് പണം കൈപ്പറ്റിയയാളുമായ പേടികുളം അഭയം വീട്ടില്‍ അഭിജിത്തിനെ (22) കഴിഞ്ഞദിവസം റിമാൻറ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.