തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള തീവ ്ര നീക്കവുമായി ബി.ജെ.പി. മുതിർന്ന കോൺഗ്രസ് നേതാവിനെയും മുൻ െഎ.എ.എസുകാരനെയുമൊക് കെ ഉൾപ്പെടുത്തിയാണ് സാധ്യതാപട്ടിക ഒരുങ്ങുന്നത്. ശബരിമല വിഷയത്തിൽ ശക്തമായ നില പാടെടുത്ത ദേവസ്വംബോർഡ് മുൻ പ്രസിഡൻറ് കൂടിയായ കോൺഗ്രസ് നേതാവിനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കാനാണ് ചരടുവലിക്കുന്നത്. അദ്ദേഹവുമായി വിഷയം ചർച്ച ചെയ്തതായി പാർട്ടിവൃത്തങ്ങൾ പറയുന്നു. ബി.ജെ.പി സ്ഥാനാർഥിയായോ എൻ.ഡി.എ പിന്തുണയുള്ള സ്വതന്ത്രനായോ ജനകീയ മുന്നണി സ്ഥാനാർഥിയായോ ഇറക്കാനാണ് നീക്കം.
ശബരിമല വിവാദത്തെതുടർന്ന് പത്തനംതിട്ടയിൽ സ്വാധീനം നേടാനായെന്ന വിലയിരുത്തലിനെതുടർന്നാണിത്. ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കിയാൽ യു.ഡി.എഫ് അനുകൂല വോട്ടുകളും എൻ.എസ്.എസ്, ബി.ഡി.ജെ.എസ് വോട്ടുകളും ലഭിക്കുമെന്നും വിജയം ഉറപ്പെന്നുമാണ് വിലയിരുത്തൽ. ഇദ്ദേഹം സമ്മതിച്ചില്ലെങ്കിൽ ഇൗ സീറ്റ് ബി.ഡി.ജെ.എസിന് കൊടുക്കുന്നതും ആലോചനയിലുണ്ട്. എൽ.ഡി.എഫ് ഘടകകക്ഷിയുടെ പ്രമുഖ നേതാവിെൻറ ബന്ധുവായ വിരമിച്ച െഎ.എ.എസുകാരനെ സ്ഥാനാർഥിയാക്കാനും നീക്കമുണ്ട്.
ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തയാറാണെങ്കിൽ ആലപ്പുഴയിൽ അദ്ദേഹമാകും രംഗത്ത്. തൃശൂരിൽ കെ. സുരേന്ദ്രെൻറ പേരാണ് പ്രധാനമായുള്ളതെങ്കിലും ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തെയും പരിഗണിക്കുന്നു. കാസർകോടും സുരേന്ദ്രെൻറ പേരുണ്ടെങ്കിലും ജില്ലയിലെ ഒരുവിഭാഗം പ്രവർത്തകർക്ക് എതിർപ്പുണ്ട്. സുരേഷ്ഗോപി യെ കാസർകോട് സ്ഥാനാർഥിയാക്കുന്നതും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.