ബി.ജെ.പിയിൽ ഗ്രൂപ്പ്​ പോര്​ മുറുകുന്നു; യുവമോർച്ച നേതാവ്​ രാജിവെച്ചു

തിരുവനന്തപുരം: കെ. സു​രേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായതോടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അ സ്വാരസ്യങ്ങളേയും ​ഗ്രൂപ്പ്​ പോരിനേയും തുടർന്ന്​ യുവമോർച്ച നേതാവ്​ രാജിവെച്ചു. യുവമോർച്ച സംസ്ഥാന സമിതിയം ഗം എസ്​. മഹേഷ്​ കുമാറാണ്​ രാജിവെച്ചത്​.

തിരുവനന്തപുരം മണ്ഡലത്തിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയയാളെ അവഗണിച്ച് ​ മ​െറ്റാരാളെ മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുത്തതാണ്​​ മഹേഷിനെ പ്രകോപിപ്പിച്ചത്​. ഗ്രൂപ്പ്​ താത്​പര്യം മുൻനിർത്തിയാണ്​ ഭാരവാഹി നിർണയമെന്നും​ സംസ്ഥാന അധ്യക്ഷൻ ഗ്രൂപ്പ്​ കളിക്ക്​ നേതൃത്വം നൽകുകയാണെന്നും മഹേഷ്​ കുമാർ ആരോപിച്ചു.

മണ്ഡലം അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയശാല പ്രവീണിനായിരുന്നു കൂടുതൽ ​േവാട്ട്​ ലഭിച്ചത്​. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക്​ ഇയാളെ പരിഗണിക്കാതെ വോട്ടി​​െൻറ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായ വാർഡ്​ കൗൺസിലർ കൂടിയായ എസ്​.കെ.പി രമേശനെ അധ്യക്ഷനാക്കുകയായിരുന്നു.

എന്നാൽ, മണ്ഡലം ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്താത്തവരെ ജില്ലാ ഭാരവാഹിത്വത്തിൽ ഉൾപ്പെട​ുത്തുമെന്നാണ്​ പാർട്ടി നേതൃത്വം നൽക​ുന്ന വി​ശദീകരണം. നേരത്തേ ഗ്രൂപ്പടിസ്ഥാനത്തിൽ പാർട്ടിയുടെ കാസർകോട്​ ജില്ലാ അധ്യക്ഷനെ നിയമിച്ചതിൽ പ്രതിഷേധിച്ച്​ ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാർ രാജിക്കൊരുങ്ങിയിരുന്നു.

മു​തി​ർ​ന്ന നേ​താ​ക്ക​ളു​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​നെ​യും ക​ർ​ണാ​ട​ക നേ​തൃ​ത്വ​ത്തി​​​​െൻറ പി​ന്തു​ണ​യു​ള്ള ഗ്രൂ​പ്പി​നെ​യും വെ​ട്ടി​യാ​ണ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് കെ. ​സു​രേ​ന്ദ്ര​​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗ​ത്തി​​​​െൻറ ജി​ല്ല​യി​ലെ പ്ര​ധാ​ന നേ​താ​വാ​യ കെ. ​ശ്രീ​കാ​ന്തി​നെ ത​ന്നെ വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്.

Tags:    
News Summary - bjp groupism; yuvamorcha leader resigned -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.