വണ്ടന്മേട്ടിൽ മൂന്ന്​ പഞ്ചായത്ത്​ അംഗങ്ങളെ ബി.ജെ.പി പുറത്താക്കി

ക​ട്ട​പ്പ​ന: വ​ണ്ട​ന്മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് ബി.​ജെ.​പി അം​ഗ​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് വോ​ട്ട് ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​പി. രാ​ജ​ൻ, 17ാം വാ​ർ​ഡ് അം​ഗം രാ​ജ​ലിം​ഗം, ഒ​ന്നാം വാ​ർ​ഡ് മാ​ലി​യി​ൽ​നി​ന്നു​ള്ള അം​ഗം മാ​രി അ​റ​മു​ഖം എ​ന്നി​വ​രെ​യാ​ണ് ആ​റു വ​ർ​ഷ​ത്തേ​ക്ക് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച സു​രേ​ഷ് മാ​ന​ങ്കേ​രി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് മൂ​ന്ന് അം​ഗ​ങ്ങ​ളും സ്വീ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - BJP expelled three panchayath members in Vandanmet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.