കോൺഗ്രസ് പാർട്ടിയുടെ പതാക

തെരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിനായി 40 പ്രചാരകരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രാഹുൽഗാന്ധി, ഖാർഗെ, സോണിയഗാന്ധി ഉൾപ്പടെയുള്ളവർ പട്ടികയിലുണ്ട്. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രചാരണത്തിന് എത്തും. കെ. സുധാകരനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

മല്ലികാർജുൻ ഖാർഗെ, സോണിയഗാന്ധി, രാഹുൽഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുൻഷി, സിദ്ധരാമയ്യ, എ. രേവന്ത് റെഡ്ഡി, ഡി.കെ. ശിവകുമാർ, മുകുൽ വാസ്നിക്, സച്ചിൻ പൈലറ്റ്, സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, പി.ജെ. കുര്യൻ, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, ആന്റോ അന്‍റ്ണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ.ജെ. ജോർജ്, സമീർ അഹമ്മദ്, ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ, മൊഹമ്മദ് അസറുദ്ദീൻ, കെ.സി. ജോസഫ്, ദീപ്തി മേരി വർഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവിയർ എന്നിവരാണ് പട്ടികയിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക് പോരുകൾ തുടരുകയാണ്. പാലക്കാട് സീറ്റിൽ സി.പി.എം-ബി.ജെ.പി ഡീൽ നടന്നുവെന്ന വി.ഡി. സതീശന്റെ ആരോപണം കോൺഗ്രസ് നേതാക്കൾ ഏറ്റെടുക്കുകയും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. പാലക്കാട് സീറ്റിൽ മാത്രമല്ല, കേരളത്തിലെ എല്ലാ സീറ്റുകളിലും ഡീൽ നടന്നിട്ടുണ്ട്. പിണറായി വിജയനെതിരെ കേന്ദ്ര സർക്കാറിന്റെ ഒരു അന്വേഷണവും നടക്കില്ല. ഇത് ഇവർതമ്മിലുള്ള സഹകരണമാണ് ഡീലിലൂടെ നടക്കുന്നത്. 

ഇതിനെതിരെ മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിനെതിരെ വി.ഡി. സതീശൻ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ലക്ഷണമൊത്ത ആർ.എസ്.എസ് നേതാവാണെന്നാണ് വി.ഡി. സതീശൻ തുറന്നടിച്ചു. വി.ഡി. സതീശൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം വെബ്സൈറ്റിൽനിന്ന് മാറ്റിയതാണ് പുതിയ വിവാദം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അഭിമുഖം മാറ്റിയതെന്നാണ് വി.ഡി. സതീശന്റെ ആരോപണം.

എന്നാൽ, അഭിമുഖം മാറ്റിയത് തെറ്റുപറ്റിയതാണെന്നും അവിടെ തന്നെ പോസ്റ്റ് ചെയ്യാൻ മെറ്റക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

Tags:    
News Summary - Congress releases list of election campaigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.