ബി.ജെ.പി മുൻ മീഡിയ കൺവീനർ പാർട്ടി വിട്ടു

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ല മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. കൃഷ്ണദാസ് പക്ഷക്കാരനായിരുന്ന പ്രവീണ്‍ പാര്‍ട്ടി പുനഃസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് രാജി നല്‍കിയിട്ടുണ്ട്.

'ബി.ജെ.പി നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. ഞായറാഴ്ച സി.പി.എമ്മില്‍ ചേരുമെന്നും ജില്ല നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രവീണ്‍ അറിയിച്ചു.

നേരത്തേ, ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയെങ്കിലും ഒഴിവാക്കിയതിനെ തുടര്‍ന്ന് ഭിന്നതയിലായിരുന്നു. സംഭവത്തിൽ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - bjp ex.media convenor resigned from party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.