'പുതിയ കേരളം മോദിക്കൊപ്പം'; ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണവാക്യം പുറത്തിറക്കി

തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ വാക്യം പുറത്തിറക്കി. 'പുതിയ കേരളം, മോദിക്കൊപ്പം' എന്നതാണ്​ പ്രചാരണ വാക്യം. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയകേരള യാത്രയുടെ സമാപനച്ചടങ്ങിൽ വെച്ച്​ കേ​ന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്​ വാക്യം ഔദ്യോഗികമായി പുറത്തിറക്കിയത്​.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ മുദ്രാവാക്യം ഏറ്റെടുക്കാൻ പോകുകയ​ാണെന്ന് ബി.ജെ.പി നേതാവ്​​ എം.ടി രമേശ്​ ​ സദസ്സിനോട്​ പറഞ്ഞു. ഉറപ്പാണ്​ എൽ.ഡി.എഫ്, നാടു നന്നാകാൻ യു.ഡി.എഫ്​ എന്നിങ്ങനെയാണ്​ എൽ.ഡി.എഫി​േന്‍റയും യു.ഡി.എഫി​േന്‍റയും തെരഞ്ഞെടുപ്പ്​ പ്രചാരണ വാക്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.