തണ്ടൊടിഞ്ഞ് താമര; പുതുപ്പള്ളിയിൽ വോട്ട് പകുതിയായി കുറഞ്ഞ് ബി.ജെ.പി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോൾ മണ്ഡലത്തിൽ നിലംപരിശായി ബി.ജെ.പി. 2021മായി താരതമ്യം ചെയ്യുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് പകുതിയായി കുറഞ്ഞു.

1,28,535 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ലിജിൻ ലാൽ പിടിച്ചത് 6447 വോട്ട് മാത്രം. മൊത്തം വോട്ടിന്‍റെ 5.05 ശതമാനം വരുമിത്.

അതേസമയം, ഏഴ് സ്ഥാനാർഥികൾ മത്സരിച്ച് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാം സ്ഥാനം നിലനിർത്തി. 2021 തെരഞ്ഞെടുപ്പിൽ 11694 വോട്ടാണ് ബി.ജെ.പി നേടിയത്. അന്ന് ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്‍റ് എൻ. ഹരിയായിരുന്നു സ്ഥാനാർഥി. 

യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 37719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാണ്ടി ഉമ്മൻ ആകെ 80,144 വോട്ട് നേടി. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് 42,425 വോട്ടും പിടിച്ചു.

Tags:    
News Summary - BJP Candidate lost in Puthuppally Bye Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.