Posted On
date_range Updated On
date_range മീഡിയവൺ ആസ്ഥാനത്തിനുനേരെ ബി.ജെ.പി ആക്രമണം
കോഴിക്കോട്: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി പ്രവർത്തകർ മീഡിയവൺ ആസ്ഥാന മന്ദിരത്തിനുനേരെ ആക്രമണം നടത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പ്രകടനമായി റോഡിലൂടെ പോയ പ്രവർത്തകർ വെള്ളിപറമ്പിലെ ആസ്ഥാന മന്ദിരത്തിനടുത്തെത്തിയപ്പോൾ മീഡിയവണിലേക്ക് രണ്ടുതവണ ഉഗ്രശേഷിയുള്ള പടക്കം കത്തിച്ചെറിയുകയായിരുന്നു.
വൻ ശബ്ദത്തിലാണ് മുറ്റത്തുനിന്ന് പടക്കം പൊട്ടിയത്. പിന്നാലെ പ്രവർത്തകൾ ഓഫിസ് വളപ്പിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. സുരക്ഷ ജീവനക്കാരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി. മീഡിയവൺ അധികൃതർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.