പാലക്കാട്​ നഗരസഭ കെട്ടിടത്തിൽ 'ജയ്​ ശ്രീറാം' ബാനറുയർത്തി ബി.ജെ.പിയുടെ ആഘോഷം

പാലക്കാട്​: പാലക്കാട്​ നഗരസഭ തുടർച്ചയായ രണ്ടാംതവണയും വിജയിച്ചതിന്​ പിന്നാലെ ജയ്​ ശ്രീറാം മുഴക്കി പ്രവർത്തകർ. പാലക്കാട്​ നഗരസഭ കെട്ടിടത്തിന്​ മുകളിൽ കയറിയ പ്രവർത്തകർ ജയ്​ശ്രീറാം ബാനറുയർത്തിയാണ്​ ആഘോഷപ്രകടനം നടത്തിയത്​.

പാലക്കാട്​ നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ്​ എൻ.ഡി.എ അധികാരത്തിലെത്തിയത്​​. 28 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ യു.ഡി.എഫിന്​ 12 സീറ്റുകളും എൽ.ഡി.എഫിന്​ ആറുസീറ്റുകളുമാണുള്ളത്​.

Tags:    
News Summary - bjp activists chant jai shri ram in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.