ബി.ജെ.പി പ്രവർത്തകർ തകർത്ത കാർ

പൂർണ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു; യുവതിക്ക്​ ഗുരുതര പരിക്ക്​

കണ്ണൂർ: പയ്യന്നൂർ എടാട്ട്​ പൂർണ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു. ഗുരുതര പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറുതാഴത്തെ പൂക്കാടത്ത് വീട്ടിൽ നാസിലയെ (29) ആണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെറുതാഴത്തുനിന്നും പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകു​​​േമ്പാൾ എടാട്ട് വെച്ച്​ ബി.ജെ.പി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയിൽ പങ്കെടുത്ത പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

ബൈക്കുകളിൽ ഉണ്ടായിരുന്ന ഇരുപതോളം പേരാണ് വാഹനം തല്ലിതകർത്തതെന്നാണ്​ വിവരം. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ടി.വി. രാജേഷ് എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ, അക്രമം നടത്തിയിട്ടില്ലെന്ന്​ ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.

Tags:    
News Summary - BJP activists beat up a pregnant woman who came to the hospital ; The girl sustained serious injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.