ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ. സുന്ദര

കാസർകോട്: സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകരുടെ ഭീഷണിപ്പെടുത്തുന്നുവെന്ന് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര. ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചത്.

പണം വാങ്ങിയത് അമ്മയോട് പറയരുതെന്ന് ആവശ്യപ്പെട്ടു. നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണ്. പണം ചെലവായിപ്പോയതിനാൽ തിരികെ നൽകാനാവില്ല. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ബി.ജെ.പി പണവും ഫോണും നൽകിയതായി കെ.സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാനാർഥിയായിരുന്ന വി.വി രമേശൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതി ബദിയടുക്ക പൊലീസ് കൈമാറി. സംഭവത്തിൽ ഇന്ന് കെ സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് സൂചന.

അതേസമയം കെ. സുന്ദരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പണം നൽകി എന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി ജില്ലാ നേതാക്കളിൽ നിന്നും പൊലീസ് മൊഴി എടുക്കുമെന്നാണ് അറിയുന്നത്. എന്നാൽ സുന്ദരക്ക് പണം നൽകിയിട്ടില്ലെന്ന് അവകാശപ്പെട്ട് ബി.ജെ.പി ജില്ലാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - BJP activists are threatening K. Sundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.