തൃശൂര്‍: കേരളത്തില്‍ ലൗ ജിഹാദിെൻറയും ലഹരി ജിഹാദിെൻറയും സാഹചര്യമുണ്ടെന്ന് ആധികാരികമായി പറയാനാകില്ലെന്ന് കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം.
പാലാ ബിഷപ്പിെൻറ അഭിപ്രായത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് ബിഷപ് ഇക്കാര്യമറിയിച്ചത്. കത്തോലിക്കരെ സംബന്ധിച്ച് അതു ശരിയാകും.
തങ്ങളുടെ സഭ ചെറുതാണ്. അവിടെനിന്ന് ആരും ഇത്തരത്തില്‍ പോയതായി അറിയില്ല. സംസ്ഥാനത്ത് ലൗജിഹാദും ലഹരി ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പിെൻറ അഭിപ്രായപ്രകടനം കൊണ്ട് സമൂഹവിഭജനം ഉണ്ടാകുമെന്ന് കരുതുന്നില്ല. സംസ്ഥാനത്ത് മതസൗഹാര്‍ദം തകരാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ കേരള ജനതക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.