മുഴുവൻ നേരം അടിയും ഇടിയും കുടിയും; ആവേശം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു സിനിമകളെ വിമർശിച്ച് ബിഷപ്പ്

കൊച്ചി: ബോക്സ് ഓഫിസിൽ റെക്കോഡ് കലക്ഷൻ നേടിയ ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളെ രൂക്ഷമായി വിമർശിച്ച് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. ഈ സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നായിരുന്നു ബിഷപ്പിന്റെ വിമർശനം.

'ആവേശം സിനിമയിൽ ഫുൾടൈം അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലിൽ പഠിക്കുന്ന കുട്ടികളുമില്ല. പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുവൻ സമയവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. അത് എന്ത് സന്ദേശമാണ് നൽകുന്നത്. ഇപ്പോൾ ഒരുപാട്ട് പാടാൻ ആവശ്യപ്പെട്ടാൽ ഇല്യുമിനാറ്റി എന്നാണ് പാടുക. എന്നാൽ മതത്തിന് എതിരായി നിൽക്കുന്ന പരമ്പതാഗത മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന ഒരു സംഘടനയാണ് ഇല്യുമിനാറ്റി. ഇല്യുമിനാറ്റി ഗാനം ആവേശം സിനിമയിൽ പ്രദർശിപ്പിച്ചത് പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിന് എതിരാണ്.​​'- ബിഷപ്പ് പറഞ്ഞു.

'പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചുനോക്കിയാൽ മനസിലാകും. ഒരാൾ അപകടത്തിൽപെട്ടപ്പോൾ പൊലീസും അഗ്നിരക്ഷാസേനയും ഒന്നും ചെയ്യാതെ നിന്ന സമയത്ത് അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഇറങ്ങി 120 അടി താഴ്ചയുള്ള കുഴിയിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് മഞ്ഞുമ്മൽ ബോയ്സ്. അത് നല്ലകാര്യം. എന്നാൽ ഒരുകാര്യമുണ്ട്. അവർ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ വഴി നീളെ കുടിയും ഛർദിയുമാണ്. സിനിമയിൽ ഇടക്ക് എഴുതിക്കാണിക്കും. മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന്. എന്നിട്ട് മുഴുവൻ സമയവും കുടിച്ചു മറിയുകയാണ്. എന്നിട്ടാണ് ഇതെല്ലാം നല്ല സിനിമകളാണെന്ന് പറഞ്ഞ് ആളുകളെല്ലാം ഇടിച്ചു കയറുന്നത്.'-ബിഷപ്പ് പറഞ്ഞു. ക്രൈസ്തവ വിഭാഗം കുട്ടികളുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കുട്ടികൾക്കിഷ്ടപ്പെട്ട പേര് പറയാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ബിഷപ്പ് തുടങ്ങിയത്. കുട്ടികൾ തന്നെയാണ് സദസ്സിൽ നിന്ന് ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ പ്രേമലുവിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും പേരു പറഞ്ഞത്.യും ആവേശത്തിന്റെയും പേരു പറഞ്ഞത്. 

Tags:    
News Summary - Bishop criticizes new Malayalam movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.