കൊച്ചി: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ ബുധനാഴ്ച ഏഴര മണിക്കൂറോളം ചോദ് യം ചെയ്ത് വിട്ടയച്ചെങ്കിലും അറസ്റ്റ് സംബന്ധിച്ച സൂചനയൊന്നും പൊലീസ് നൽകിയിരുന്നില്ല. ചോദ്യം ചെയ്യൽ പൂർത്തിയായശേഷമേ ഇക്കാര്യം തീരുമാനിക്കൂ എന്നാണ് കോട്ടയം എസ്.പി. എസ്. ഹരിശങ്കർ പറഞ്ഞത്. എന്നാൽ, അറസ്റ്റ് വ്യാഴാഴ്ച തന്നെ ഉണ്ടാകുമെന്ന് രാവിലെതന്നെ വാർത്ത പ്രചരിച്ചതോടെ വ്യാഴാഴ്ചത്തെ പകൽ ഇതുസംബന്ധിച്ച ആകാംക്ഷയുടെയും അഭ്യൂഹങ്ങളുടേതുമായി.
ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷം റേഞ്ച് െഎ.ജി. വിജയ് സാഖറെ, കോട്ടയം എസ്.പി. എസ്. ഹരിശങ്കർ, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവർ ഒരുമിച്ചിരുന്ന് ബിഷപ്പിെൻറ മൊഴികൾ വിലയിരുത്തുകയും വ്യക്തമായ വൈരുധ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്. ഹൈകോടതിയുടെ പരിഗണനയിലുള്ള ബിഷപ്പിെൻറ മുൻകൂർ ജാമ്യാപേക്ഷ തടസ്സമാകില്ലെന്ന നിയമോപദേശവും ഡി.ജി.പിയുടെ നിലപാടും കൂടിയായതോടെ കാര്യങ്ങൾ അറസ്റ്റിലേക്ക് തന്നെയെന്ന് എല്ലാവരും ഉറപ്പിച്ചു.
പ്രതിഷേധം ശക്തമാകാൻ ഇടയുണ്ടെന്ന സൂചനയെത്തുടർന്ന് വൻ പൊലീസ് സന്നാഹത്തെയാണ് ചോദ്യം ചെയ്യൽ നടക്കുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിൽ വിന്യസിച്ചത്. രാവിലെ മുതൽ മാധ്യമപ്രവർത്തകർ ഇവിടെ തമ്പടിച്ചു. ഫോറൻസിക്, മെഡിക്കൽ സംഘങ്ങളെയും സജ്ജമാക്കി നിർത്തി. ഇതോടെ വൈകീട്ട് അറസ്റ്റ് ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായി. പ്രധാന വഴിയിൽനിന്ന് ക്രൈംബ്രാഞ്ച് ഓഫിസിലേക്കുള്ള റോഡിൽ ഗതാഗതം നിയന്ത്രിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചു. മാധ്യമങ്ങളെ മാത്രമാണ് മേഖലയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ 10ന് ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസുകാരെ വിളിച്ചു വരുത്തി മുതിർന്ന ഉദ്യോഗസ്ഥർ നിർദേശം നൽകി. തുടർന്ന്, വഴികളിലും ക്രൈംബ്രാഞ്ച് ഓഫിസ് വളപ്പിലും പൊലീസുകാരെ വിന്യസിച്ചു. ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തി. 10.15ന് അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡി.വൈ.എസ്.പി സുഭാഷ് എത്തി. 11.05 ന് ബിഷപ്പിെൻറ വാഹനവും. തൊടുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിൽ ബിഷപ്പിനൊപ്പം ജലന്ധർ രൂപത പി.ആർ. ഫാ. പീറ്റർ കാവുംപുറം, രണ്ട് സഹായിമാർ എന്നിവരും ഉണ്ടായിരുന്നു.
ചോദ്യം ചെയ്യലിനിടെ 2.30 ഓടെയാണ് ബിഷപ്പിന് ഉച്ചഭക്ഷണം നൽകിയത്. താൻ ക്ഷീണിതനാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ഇളവ് നൽകിയില്ല. അകത്ത് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഉച്ചക്ക് എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി എത്തി. മാർച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബിഷപ്പിെൻറ കോലം കത്തിച്ചാണ് പിരിഞ്ഞത്. വൈകീട്ട് അഞ്ച് മണിയോടെ െഎ.ജി സർക്കാർ അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടാൻ തിരിച്ചതോടെ വീണ്ടും അറസ്റ്റ് സംബന്ധിച്ച് അഭ്യൂഹം ശക്തമായി. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ബിഷപ് അവിടെത്തന്നെ തുടർന്നതും ഇതിന് ശക്തി പകർന്നു. ബിഷപ് മടങ്ങിയതോടെയാണ് ആകാംക്ഷക്കും അഭ്യൂഹങ്ങൾക്കും വിരാമമായത്.
രണ്ടാം ദിവസവും പൊലീസിെൻറ നാടകം
കൊച്ചി: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ കാമറക്കണ്ണുകളിൽനിന്ന് മറയ്ക്കാൻ തുടർച്ചയായി രണ്ടാം ദിവസവും പൊലീസിെൻറ നാടകം. മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുംവിധം ബിഷപ്പിന് യാത്രസൗകര്യം ഒരുക്കാനും ദൃശ്യങ്ങൾ പകർത്തുന്നത് ഒഴിവാക്കാനും പൊലീസ് വ്യാഴാഴ്ചയും വ്യക്തമായ ആസൂത്രണത്തോടെയാണ് നീങ്ങിയത്. ബിഷപ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വരുകയും ബുധനാഴ്ച വൈകീട്ട് ബിഷപ്പിനെതിരെ എ.െഎ.വൈ.എഫ് പ്രതിഷേധവുമായി എത്തുകയും ചെയ്ത സാഹചര്യത്തിൽ വ്യാഴാഴ്ച പൊലീസ് കൂടുതൽ മുൻകരുതലെടുത്തു.
മരടിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ബിഷപ് ബുധനാഴ്ച രാത്രി തങ്ങിയത്. ആദ്യദിവസം ബിഷപ് സഞ്ചരിച്ച ഫോക്സ്വാഗൺ പോളോ കാർ രാവിലെ ഹോട്ടലിന് മുന്നിൽ തയാറാക്കി നിർത്തിയിരുന്നു. 10.30ഒാടെ രണ്ട് വൈദികർ കയറിയ ഇൗ കാർ പൊലീസ് അകമ്പടിയോടെ പുറത്തേക്ക് നീങ്ങി. ബിഷപ് ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ച് ഏതാനും മാധ്യമപ്രവർത്തകരും പിന്തുടർന്നു. എന്നാൽ, ഇതേസമയം മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ബിഷപ്പിനെ പൊലീസ് ഹോട്ടലിെൻറ താഴെ എത്തിച്ച് വേറൊരു കാറിൽ മറ്റൊരു വഴിയിലൂടെ ഹോട്ടലിൽനിന്ന് പുറത്ത് കടന്നു. തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ എത്തിയപ്പോഴും കാമറയിൽ പെടാത്തവിധം വാഹനത്തിൽനിന്ന് ഇറങ്ങാനുള്ള സൗകര്യം പൊലീസ് ചെയ്തുകൊടുത്തു. പുറത്തിറങ്ങിയ ബിഷപ്പിന് പൊലീസുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കവചമൊരുക്കിയാണ് ചോദ്യം ചെയ്യൽ മുറിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും മടങ്ങുേമ്പാഴും മാധ്യമങ്ങളുടെ കണ്ണിൽപെടാതിരിക്കാൻ എല്ലാ സൗകര്യവും ബിഷപ്പിന് പൊലീസ് ഒരുക്കിക്കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.