തിരുവനന്തപുരം: വനാതിർത്തി മേഖലകളിലെ കൃഷിനാശത്തിൽ പ്രധാന പങ്കുവഹിക്കുന്ന നാടൻ കുരങ്ങുകളുടെ കണക്കെടുക്കാൻ വനംവകുപ്പ്. കൃത്രിമ ജനന നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് കണക്കെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക ജൈവ വൈവിധ്യ സംഘങ്ങളെയടക്കം ഉപയോഗിച്ചാണ് കുരങ്ങുകളെ എണ്ണുക.
പല വിദേശ രാജ്യങ്ങളും വന്യമൃഗങ്ങളെ കൊല്ലുന്നതിന് പകരം പ്രത്യുൽപാദന നിയന്ത്രണ നടപടി സ്വീകരിക്കുന്നുണ്ട്. കേരള വന ഗവേഷണ സ്ഥാപനം തന്നെ ചൂണ്ടിക്കാട്ടിയ ഈ അഭിപ്രായം മുഖവിലക്കെടുത്താണ് വംശവർധന തടയാനുള്ള നടപടി വനംവകുപ്പ് ആലോചിച്ചത്.
മനുഷ്യ-വന്യമൃഗ സംഘർഷം കുറക്കുന്നതിന് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സജീവമായി ചർച്ചകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളിലായി നടക്കുന്നത്. കുരങ്ങുകളുടെ ശല്യം കുറക്കുന്നതിനായി ജനന നിയന്ത്രണ പരിപാടി ആരംഭിക്കുന്നതിന് സംസ്ഥാനം കേന്ദ്രാനുമതി തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.