Posted On
date_range Updated On
date_range കോട്ടയത്തും പക്ഷിപ്പനി; പ്രതിരോധ നടപടികള്‍ തുടങ്ങി
കോട്ടയം: ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത താറാവുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബില്‍ പരിശോധിച്ചപ്പോഴാണ് താറാവുകള്‍ കൂട്ടമായി ചാകാന്‍ കാരണം പക്ഷിപ്പനിയാണെന്ന് കണ്ടത്തെിയത്. ഞായറാഴ്ച ഉച്ചയോടെയാണ് പരിശോധനാഫലം മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്.
ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എം.ദിലീപ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3.30ന് കലക്ടറേറ്റില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.