പക്ഷിപനി: കൂട്ടത്തിലുള്ള എല്ലാ താറാവുകളെയും ​െകാല്ലേണ്ടിവരും - മന്ത്രി

ആലപ്പുഴ: പക്ഷിപ്പനിയെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ മാത്രം ഇതുവരെ 38,312 താറാവുകളെ കൊന്നുവെന്ന് മൃഗസംരക്ഷണ മന്ത്രി കെ.രാജു. കൂട്ടത്തിലെ ഒരു താറാവിന് പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ആ കൂട്ടത്തിലെ മുഴുവന്‍ താറാവുകളെയും കൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷിപ്പനി വ്യാപകമായതിനാല്‍ ലക്ഷക്കണക്കിന് താറാവുകളെ കൊല്ലേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പക്ഷിപ്പനി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.രാജു.

താറാവുകളെ നഷ്​ടപ്പെട്ട കർഷകർക്ക് നഷ്​ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.നഷ്​ടപരിഹാരം നല്‍കാന്‍ കൂടുതല്‍ തുക കേന്ദ്രത്തോട് ആവശ്യപ്പെടും. നഷ്​ടപരിഹാരതുക ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സ്വന്തമായി താറാവുകളെ കൊന്നവർക്കും നഷ്​ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - bird flu alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.