സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ജീ​വ​ന​ക്കാ​രുടെ പ​ഞ്ചി​ങ്​ പ്രാബല്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: പുതുവർഷത്തിൽ ഭരണസിരാ കേന്ദ്രമായ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ബയോമെട്രിക് പ​ഞ്ചി​ങ്​ സംവിധാനം പ്രാബല്യത്തിൽ വന്നു. രാവിലെ എത്തിയ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പഞ്ച് ചെയ്ത ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. പ​ഞ്ചി​ങ്​ സംവിധാനത്തെ ശമ്പള സോഫ്റ്റ് വെയറുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളം നഷ്ടമാകുന്ന രീതിയിലാണ് പുതിയ സംവിധാനം നടപ്പാക്കിയിട്ടുള്ളത്.  

പുതിയ പഞ്ചിങ് സംവിധാനത്തിൽ ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്. ശമ്പളം നഷ്ടമാകുമെന്ന തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്തു പ്രശ്നങ്ങളുണ്ടെങ്കിലും പുതിയ സംവിധാനവുമായി മുന്നോട്ടു പോകുവാനാണ് സർക്കാർ തീരുമാനം. 

20 വർഷമായി പല തരത്തിലുള്ള പഞ്ചിങ് സംവിധാനം സെ​ക്ര​േ​ട്ട​റി​യറ്റിൽ ഏർപ്പെടുത്തിയിരുന്നെങ്കിലും പൂർണ വിജയമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശമ്പള സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് സംവിധാനം സർക്കാർ ഏർപ്പെടുത്തിയത്. 

അതേസമയം, മ​ന്ത്രി​മാ​രു​ടെ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​നും പഞ്ചിങ് നിർബന്ധമാക്കണമെന്ന അഭിപ്രായത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​ന്​ പ​ഞ്ചി​ങ്​ ബാ​ധ​ക​മാ​ക്കു​ന്ന​ത്​ ​പ്രാ​യോ​ഗി​ക​മാ​ണോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. രാ​വി​ലെ ഒാ​ഫി​സി​ലെ​ത്തു​ന്ന പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫു​മാ​ർ വൈ​കി​യാ​ണ്​ മ​ട​ങ്ങു​ന്ന​ത്. ഇ​തി​നൊ​പ്പം മ​ന്ത്രി​ക്കൊ​പ്പം മ​ണ്ഡ​ല​ങ്ങ​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും അ​നു​ഗ​മി​ക്കു​ന്ന​വ​രു​മു​ണ്ട്. 

Tags:    
News Summary - Biometric Punching system Starting in Trivandrum Secretariat -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.