മുംബൈ: ബിനോയ് കോടിയേരിെക്കതിരെ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പര ാതിക്കാരി. ഇവയിൽ ചിലത് കേസ് അന്വേഷിക്കുന്ന ഒാഷിവാര പൊലീസിന് കൈമാറിയതായും അവർ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസ് പ്രതികരിച്ചില്ല. കുഞ്ഞിെൻറ പിതാവ് ബിനോയ് ആണെന്ന് അവകാശപ്പെട്ട പരാതിക്കാരി തെളിയിക്കാൻ ഡി.എൻ.എ പരിശോധനക്ക് തയാറാണെന്ന് വ്യക്തമാക്കി. കുഞ്ഞിെൻറ ജനന സർട്ടിഫിക്കറ്റിലും പാസ്പോർട്ടിലും പിതാവിെൻറ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
2015 വരെ ബിനോയ് പ്രതിമാസം ചെലവിന് തുക അയച്ചതിന് തെളിവായി ബാങ്ക് സ്റ്റേറ്റ്മെൻറും ഹാജരാക്കിയതായാണ് റിപ്പോർട്ട്. ഇതിനിടയിൽ, 72 മണിക്കൂറിനകം ചോദ്യംചെയ്യലിന് ഹാജരാകാൻ ഒാഷിവാര പൊലീസ് ബിനോയിയോട് ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു.
പ്രാഥമിക തെളിവുകൾ ശേഖരിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇതിെൻറ ഭാഗമായാണ് പൊലീസ് സംഘം കേരളത്തിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിഹാർ സ്വദേശിയായ യുവതി ബിനോയ് കോടിയേരിെക്കതിരെ പരാതി നൽകിയത്.
തുടർന്ന്, വെള്ളിയാഴ്ച പ്രഥമാന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിെക്കതിരെ വക്കീൽ നോട്ടീസ് അയച്ചശേഷമാണ് യുവതി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.