മുംബൈ: ബിനോയ് കോടിയേരിെക്കതിരെ പീഡനപരാതി നൽകിയ യുവതിയെ കണ്ട് ബിനോയിയുടെ അ മ്മ വിനോദിനി ഒത്തുതീർപ്പിന് ശ്രമിച്ചതായി യുവതിയുടെ ബന്ധുക്കൾ അവകാശപ്പെട്ടു.
മാസങ്ങൾക്കു മുമ്പ് ബിനോയിെക്കാപ്പം മുംബൈയിൽ എത്തിയ വിനോദിനി യുവതിയെയും ബന്ധുക ്കളെയും കണ്ടതായാണ് പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ യുവതി ആദ്യ പരാതി നൽകിയതിന് പിന് നാലെയായിരുന്നുവത്രെ ഇത്. പിന്മാറാൻ വിസമ്മതിച്ചതോടെ ബിനോയിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ബിനോയിയും ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി നേരത്തെ പൊലീസിന് നൽകിയ പരാതിയിലും ആരോപിച്ചിരുന്നു. യുവതി നേരത്തെ കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നത്തിൽ ഇടപെടാൻ അദ്ദേഹം വിസമ്മതിച്ചതായും യുവതിയുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നുണ്ട്.
അേതസമയം, ശനിയാഴ്ച ഒാഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി ബിനോയിക്ക് എതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ബിനോയ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിെൻറ ഒാഡിയോ പകർപ്പുകളാണ് ഇവയിൽ പ്രധാനം. കഴിഞ്ഞദിവസം ബിനോയിയുടെ മുൻകൂർ ജാമ്യഹരജിയുമായി ബന്ധപ്പെട്ട വാദപ്രതിവാദത്തിനിടെ പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇൗ സാഹചര്യത്തിലാണ് യുവതി വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തി കൂടുതൽ തെളിവുകളും മൊഴിയും നൽകിയത്. ബിേനായിയുമായി വാടക ഫ്ലാറ്റുകളിൽ ഒന്നിച്ച് കഴിഞ്ഞതു കണ്ട അയൽക്കാരെയും യുവതി സാക്ഷികളായി ഹാജരാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.