തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിനെതിരെ മാനനഷ്ടക്കേസ്. ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്‍റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖിയാണ് ദുബായ് പോലീസിന് ജനുവരി 30 ന് പരാതി നൽകിയത്. സമ്മർദ്ദ തന്ത്രങ്ങളിലൂടെ വൻ തുക കൈപ്പറ്റാനാണ് താൻ ശ്രമിക്കുന്നതെന്നും ഇതിനായി ഫെബ്രുവരി 5 ന് താൻ വാർത്താ സമ്മേളനം വിളിക്കുമെന്നതുൾപ്പടെയുള്ള വാർത്തകൾ വ്യാജമായി കെട്ടിച്ചമച്ചതാണെന്നാണ് മർസൂഖി പരാതിയിൽ പറയുന്നത്.
ദുബായിൽ ഉയർന്നതും ബഹുമാന്യവുമായ കുടുംബ പശ്ചാത്തലവും കേരളമുൾപ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബിസിനസ്സ് ശൃംഖലകളുള്ള തനിക്കും കുടുംബത്തിനും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മർസൂഖി വക്കീൽ നോട്ടീസയച്ചിട്ടുമുണ്ട്. വാർത്ത പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകുമെന്നാണ് മർസൂഖിയുടെ നിലപാട്.
പ്രമുഖ മാധ്യമത്തിന് മർസൂഖി അയച്ച ലീഗൽ നോട്ടീസിൽ നിന്നും:
"While reporting/broadcasting a news item on 30.01.2018 relating to an alleged financial transaction, you have published/circulated the photograph of my client alleging that my client is using pressure tactics to extract money out of the alleged financial transaction which is unknown to my client. It is also alleged in the report that my client proposes to hold press conference at kerala on 05.02.2018 at 4 p.m. The said flashing of the photograph created false impression amoungst all the viewers worldwide and India that my client was involved in the alleged financial transaction which is per se highly defamatory"
Notice Defamation of Al Marsookhi by Anonymous FkiWku0IlK on Scribd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.