Posted On
date_range Updated On
date_range ബിനോയ് കോടിയേരിയുടെ വിദേശയാത്രക്ക് വിലക്ക്
മുംബൈ: ദുബൈയിൽ പോകാൻ ബിനോയ് കോടിയേരിക്ക് കോടതി അനുമതി നിഷേധിച്ചു. ഒാഷിവാര പൊ ലീസിെൻറ എതിർപ്പിനെ തുടർന്ന് അന്ധേരിയിലെ കോടതിയാണ് ബിനോയിയുടെ അപേക്ഷ തള്ളി യത്. ബിഹാർ സ്വദേശിയായ ബാർ നർത്തകി നൽകിയ പീഡനപരാതിയിൽ ബിനോയിക്കെതിരെ ഒാഷിവാര പൊലീസാണ് അന്വേഷണം നടത്തുന്നത്.
പരാതിക്കാരിയുടെ മകെൻറ പിതൃത്വം പരിശോധിക്കാൻ ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്ന് ബിനോയ് ഇൗയിടെ ഡി.എൻ.എ പരിശോധനക്ക് വിധേയനായിരുന്നു. പരിശോധന ഫലം ഇനിയും ഹൈേകാടതിയിൽ എത്തിയിട്ടില്ല. ഇതിനിടയിലാണ് 10 ദിവസത്തേക്ക് ദുബൈയിൽ പോകാൻ അനുമതി തേടി കഴിഞ്ഞ 16ന് ബിനോയ് കോടതിയെ സമീപിച്ചത്.
ബിനോയ് ബലാത്സംഗകേസ് പ്രതിയാണെന്നും നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണെന്നും പൊലീസ് കോടതിയെ അറിയിച്ചതിനെതുടർന്നാണ് കോടതി അപേക്ഷ തള്ളിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.