കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ; 'നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചു'

കൊല്ലം: കൊല്ലം നിയമസഭ സീറ്റിൽ താൻ തന്നെയാകും സ്ഥാനാർഥിയെന്ന് ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. ഇക്കാര്യത്തിൽ നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അതിന് ശേഷം പ്രചാരണത്തിനിറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. 

ബിന്ദു കൃഷ്ണക്ക് കൊല്ലം സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ പ്രതിഷേധമുയർന്നിരുന്നു. ജയസാധ്യത കുറഞ്ഞ കുണ്ടറ സീറ്റ് ഇവർക്ക് നൽകുമെന്നായിരുന്നു സൂചന. ഇതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും ബിന്ദു കൃഷ്ണ കണ്ണീരണിയുകയും ചെയ്തത് വാർത്തയായിരുന്നു. ബ്ലോക്ക്-മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാർ രാജിക്കത്ത് കൈമാറുകയും ചെയ്തു. തുടർന്നാണ് കൊല്ലത്ത് ബിന്ദു കൃഷ്ണയെ തന്നെ മത്സരിപ്പിക്കാൻ ധാരണയായത്.

കൊല്ലത്ത് സ്ഥാനാർഥിയാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ നടത്തിയിരുന്നു. ഇതിന് ശേഷമാണ് കുണ്ടറയിൽ മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെച്ചത്. 

Tags:    
News Summary - bindu krishna to contest from kollam constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.