അപകടത്തിൽപെട്ട ബൈക്ക്
കരുനാഗപള്ളി: ദേശീയപാതയില്‍ റീൽ ചിത്രീകരിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പുത്തന്‍തെരുവില്‍ യുവാക്കള്‍ ബൈക്കുകളില്‍ സഞ്ചരിച്ച് റീല്‍ ചിത്രീകരിക്കുന്നതിനിടയില്‍ എതിരെ വന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട ബൈക്ക് ഉടമ റീല്‍ ചിത്രീകരിച്ച യുവാക്കൾക്കെതിരെ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി.
മറ്റൊരു സംഭവത്തിൽ, വവ്വാകാവില്‍ കെ.എസ്.ആര്‍ .ടി.സി ബസ്സും കാറും കൂട്ടിയിടിച്ചു. ബസ്സിന്റെയും കാറിന്റെയും മുന്‍ഭാഗം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ കുറച്ചു നേരം ഗതാഗതം സ്തംഭിച്ചു.
ചവറയില്‍ ദേശീയപാതക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞും അപകടമുണ്ടായി. ശനിയാഴ്ച ഉച്ചക്ക് 11.30ഓടെ ചവറ കെ.എം.എം.എല്‍ കമ്പനിക്ക് സമീപത്തായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. കൊല്ലത്ത് നിന്ന് പെയിന്‍റുമായി വന്ന ലോറി കെ.എം.എല്ലിന് സമീപത്ത് നിര്‍ത്തിയിട്ട ശേഷം പിറകോട്ടെടുക്കുന്നതിനിടയില്‍ ദേശീയപാത വികസനത്തിനായി എടുത്ത കുഴിയില്‍ വീഴുകയും മറിയുകയുമായിരുന്നു. ഫയർ ഫോഴ്സ് എത്തി ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.