അലക്സ്, യദുകൃഷ്ണൻ
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
ആലുവ: മെട്രോ സ്റ്റേഷനുസമീപം പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഞാറക്കൽ പുളിക്കത്തൊണ്ടിൽ വീട്ടിൽ അലക്സ് ദേവസി (25), പൂയപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണൻ (ഉണ്ണിക്കുട്ടൻ -23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിലാണ് ബൈക്ക് മോഷ്ടിച്ചത്.
തുടർന്ന് വ്യാജനമ്പർ െവച്ച് ഉപയോഗിച്ചവരുകയായിരുന്നു. ഇവരുടെ പേരിൽ മുനമ്പം, പറവൂർ, ആലുവ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഉണ്ട്. സബ് ഇൻസ്പെക്ടർമാരായ ആർ. വിനോദ്, കെ.ബി. ടോമി, സി.പി.ഒമാരായ ഇ.ആർ. പ്രീത, ബിനോജ് ഗോപാലകൃഷ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.