Posted On
date_range Updated On
date_range മൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
വള്ളിക്കോട്: സ്ലാബില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണനാണ് (34) പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ സ്ലാബിലെ കോൺക്രീറ്റ് കമ്പി തുളച്ചുകയറി തലക്ക് ഗുരുത പരിക്കേറ്റ യദുവിനെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പത്തരയോടെ കോന്നി- ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിജിലൻസ് അന്വേഷണവും നടന്ന പ്രദേശമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.