Posted On
date_range Updated On
date_range കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്
വൈറ്റില: കേബിളിൽ കുരുങ്ങിവീണ് ബൈക്ക് യാത്രികന് പരിക്ക്. ചളിക്കവട്ടം മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകരാജിനാണ് (42) പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ച ആലിൻചുവട് പി.ഒ.സിക്ക് സമീപം റോഡിൽ താഴെ കിടന്ന കേബിൾ ബൈക്കിൽ ചുറ്റി വീഴുകയായിരുന്നു.മുഖത്തും കാലുകളിലും മുറിവുണ്ട്. റോഡിൽ കിടന്ന കേബിൾ ബൈക്കിന്റെ പിന്നിലെ ഫുട്റെസ്റ്റിൽ ഉടക്കി വീഴുകയായിരുന്നുവെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.