Posted On
date_range Updated On
date_range ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വണ്ടൂർ: പാണ്ടിക്കാട് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വണ്ടൂർ നടുവത്ത് സ്വദേശി ചെറുമുണ്ടയിൽ ചക്കിങ്ങതൊടി ജയദാസിനഎ മകൻ അമർദാസ് (23) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് പാണ്ടിക്കാട് നിലമ്പൂർ റോഡിൽ വെച്ചാണ് അപകടം നടന്നത്.
അമർദാസും മാതൃസഹോദരപുത്രൻ അക്ഷയ് കുമാറുമൊത്ത് അങ്ങാടിപ്പുറം പൂരത്തിൽ പങ്കെടുത്ത് ബൈക്കിൽ തിരിച്ചു വരുന്നതിനിടയിൽ എതിരെ വരികയായിരുന്ന ട്രാക്ടർ ഇടിക്കുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ അമർദാസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെ മരിച്ചു.
കൂടെ ഉണ്ടായിരുന്ന അക്ഷയ കുമാർ കാലിനു പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: വിജയകുമാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.