Posted On
date_range Updated On
date_range ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂർ: ഉരുവച്ചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു, തൊക്കിലങ്ങാടിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഉരുവച്ചാൽ പഴശ്ശിയിലെ അന്ത്രുവിെൻറ മകൻ മുഹമ്മദ് ശാഫി (28) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ ചിറ്റാരിപറമ്പിലേക്ക് പോകവെ തൊക്കിലങ്ങാടിയിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടം, എതിരെ വന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ബൈക്ക് കയറി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മാതാവ്.ജമീല.മൃതദേഹം തലശേരിഗവ:ആ സ്പത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ ചിറ്റാരിപറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.