Posted On
date_range Updated On
date_range വേളത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കുറ്റ്യാടി: വേളം കാണ്ടെക്കുനി തുലാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചേരാപുരം പുത്തലത്ത് അസീസിന്‍റെ മകൻ നിസാമുദീൻ (20) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നിസാമുദീൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഒന്നരവർഷം മുമ്പ് പുത്തലത്ത് കൊല്ലപ്പെട്ട മുസ് ലിം യുത്ത് ലീഗ് പ്രവർത്തകൻ നസീറുദ്ദീന്‍റെ ഇളയ സഹോദരനാണ് നിസാമുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.