Posted On
date_range Updated On
date_range മകനോടൊപ്പം സഞ്ചരിക്കവേ ബൈക്കിൽനിന്ന് വീണുമരിച്ചു
ഹരിപ്പാട്: മകനോടൊപ്പം സഞ്ചരിക്കുന്നതിനിടെ ബൈക്കിൽനിന്ന് വീണ് വീട്ടമ്മ മരിച്ചു. പള്ളിപ്പാട് നീണ്ടൂർ നെയ്ശ്ശേരിൽ വിജയൻ പിള്ളയുടെ ഭാര്യ മിനി കുമാരിയാണ്(57) മരിച്ചത്.
ഞായറാഴ്ച രാത്രി 11ന് നീണ്ടൂർ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: വിജിത്ത്, വിഷ്ണു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.