Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ നവവധുവും വിദ്യാർഥിയും മരിച്ചു
പെരിന്തൽമണ്ണ: കൊളത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന നവവധുവും വിദ്യ ാർഥിയും മരിച്ചു. പുതുവാക്കുത്ത് അനസിെൻറ ഭാര്യ വെളുത്തേങ്ങോടൻ ജാസ്മിൻ (19), കൊളത്തൂർ, പളളിയാലിൽ സൽമാൻ (17) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവെച്ച് മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ച ജാസ്മിെൻറ ഭർത്താവ് പുതുവാക്കുത്ത് അനസ് (21), തേക്കത്ത് ശിഹാബ് (21) എന്നിവർ പരിക്കേറ്റ് ചികിൽസയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.