Posted On
date_range Updated On
date_range മലപ്പുറത്ത് ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു
കോട്ടയ്ക്കൽ: ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴ സ്റ്റേഷൻ പരിധിയിൽ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം. രണ്ടത്താണി സ്വദേശി കുന്നത്ത് പടിയൻ കെ.പി. ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഇറക്കത്തിൽവെച്ച് ബൈക്ക് നിയന്ത്രണംവിടുകയായിരുന്നു. സമീപത്തുള്ള വീടിന്‍റെ മതിലും കിണറിന്‍റെ ആൾമറയും തകര്‍ത്ത് ബൈക്ക് കിണറ്റിൽ വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.