ബസിനടിയിൽപെട്ട് രണ്ട്​ ബൈക്ക് യാത്രക്കാർ മരിച്ചു

വള്ളിക്കുന്ന്: അമിതവേഗതയിൽ ലോറിയെ മറികടന്നെത്തിയ ബസിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ചേളാരി ആലുങ്ങലിലെ കുറ്റിപാലക്കൽ വീട്ടിൽ കണ്ണച്ചൻതൊടി അബ്​ദുൽ അസീസി​​െൻറ മകൻ മുഹമ്മദ് ഫാസിൽ (19), ചേളാരി പടിക്കൽ സ്വദേശി തോട്ടോളി ചക്കാല സുലൈമാ​​െൻറ മകൻ അമീൻ (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിലെ തേഞ്ഞിപ്പലം പൊലീസ് സ്​റ്റേഷന്‍ വളവിലാണ് അപകടം. 

മരിച്ച ഫാസിൽ
 

ചെട്ട്യാര്‍മാടുള്ള പമ്പില്‍നിന്ന്​ ബൈക്കില്‍ പെട്രോളടിച്ച്​ ചേളാരിയിലേക്ക് വരവെയാണ് യുവാക്കള്‍ അപകടത്തില്‍പെട്ടത്. വേങ്ങരയില്‍നിന്ന്​ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്. അമിതവേഗത്തിലെത്തിയ ബസ് വളവില്‍ ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്ന്​ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് പോയി. 

തേഞ്ഞിപ്പലം പൊലീസ് സ്​റ്റേഷനില്‍ നിന്നെത്തിയ എസ്.സി.പി.ഒ ദിനേശനും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തന​ം നടത്തിയത്. ഫാസിൽ സംഭവസ്ഥലത്ത​ും അമീന്‍ ​െമഡിക്കല്‍ കോളജില്‍ എത്തിയ ഉടനെയുമാണ് മരിച്ചത്. ഫാസിലി​​െൻറ മാതാവ്: റംല. സഹോദരങ്ങള്‍:  ഫവാസ്, ഫൗമിദ, ഫാത്തിമ ഫില്‍സ. സാബിറയാണ്​ അമീ​െൻറ മാതാവ്: സഹോദരങ്ങൾ: ഇരട്ട സഹോദരൻ ശമീന്‍, സഫ്‌വാന്‍, ഷബീബ്. 

 

 

 

Tags:    
News Summary - Bike Accident in Calicut University-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.