ബൈക്കിടിച്ച് വീണ വയോധികനെ മറ്റൊരു ബൈക്കിടിച്ചു; ചികിത്സക്കിടെ മരിച്ചു

ചങ്ങരംകുളം: ബൈക്കിടിച്ച് റോഡിൽ വീണതിനു പിന്നാലെ മറ്റൊരു ബൈക്കിടിച്ച് ഗുരുതരപരിക്കേറ്റ കാൽനടയാത്രികനായ വയോധികൻ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങി. കോക്കൂർ സിഎച്ച് നഗറിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കോക്കൂർ സി.എച്ച് നഗറിൽ താമസിക്കുന്ന കുന്നത്ത് ഇബ്രാഹിം കുട്ടി(61)യാണ് മരിച്ചത്. കോക്കൂർ ഹൈസ്കൂളിനടുത്ത് ചായക്കട നടത്തി വരികയായിരുന്നു.

സി.എച്ച് നഗറിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. വീട്ടിലേക്ക് നടന്നു വരികയായിരുന്ന ഇബ്രാഹിംകുട്ടി ബൈക്ക് തട്ടി റോഡിൽ വീഴുകയായിരുന്നു. പിറകെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതോടെ കാലിനും തലക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന ഇബ്രാഹിംകുട്ടി ശനിയാഴ്ച കാലത്താണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. 

Tags:    
News Summary - bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.