ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെ.എസ്.ഇ.ബി സി.എം.ഡി

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. വ്യവസായ സെക്രട്ടറിയായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയടങ്ങുന്ന ഗതാഗത സെക്രട്ടറിയുടെ നിലവിലെ ചുമതലയും ഗുരുവായൂർ ദേവസ്വം, കൂടൽ മാണിക്യം ദേവസ്വം എന്നിവയുടെ കമീഷണർ ചുമതലയും തുടരും.

ആരോഗ്യ സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷാണ് പുതിയ വ്യവസായ സെക്രട്ടറി. ഒപ്പം റവന്യൂവിലെ വഖഫ് കാര്യ ചുമതലയും ഹനീഷിനുണ്ട്. കെ.എസ്.ഇ.ബി ചെയർമാനായിരുന്ന രാജൻ എൻ. ഖൊബ്രഗഡെയാണ് പുതിയ ആരോഗ്യ സെക്രട്ടറി. ആയുഷ് സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറിയായിരുന്നു രാജൻ. തൊഴിൽ സെക്രട്ടറിയായ കെ. വാസുകിക്ക് നോർക്ക വകുപ്പിന്‍റെ ചുമതല കൂടി നൽകി.

Tags:    
News Summary - Biju Prabhakar KSEB CMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.