????????????? ??? ???????? ??????????

വീണു കിട്ടിയ തുക ഉടമക്ക് നൽകി

കൂ​റ്റ​നാ​ട്: വീ​ണ് കി​ട്ടി​യ തു​ക ഉ​ട​മ​ക്ക് തി​രി​ച്ച് ന​ൽ​കി ബി​ജീ​ഷ്. ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ങ്ങോ​ട് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ലേ​ക്ക് എ​ത്തി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് റ​ബ​ർ ബാ​ൻ​റ്​ ഇ​ട്ടു​ള്ള നോ​ട്ടു​ക​ൾ തൊ​ഴു​ക്കാ​ട് സ്വ​ദേ​ശി ബി​ജീ​ഷി​ന്  കി​ട്ടി​യ​ത്. 17,300 രൂ​പ ഉ​ണ്ടാ​യി​രു​ന്നു. ചാ​ലി​ശ്ശേ​രി ജ​ന​മൈ​ത്രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ തു​ക ഏ​ൽ​പ്പി​ച്ചു.

പെ​രി​ങ്ങോ​ട് കാ​ഞ്ഞു​ള്ളി വീ​ട്ടി​ൽ ശ​ശീ​ന്ദ്ര​ൻ ബാ​ങ്കി​ലെ ലോ​ൺ അ​ട​ക്കാ​ൻ കൊ​ണ്ടു​വ​ന്ന തു​ക​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. പെ​രി​ങ്ങോ​ട് വെ​ൽ​ഡി​ങ്​ വ​ർ​ക്ക്ഷോ​പ്പി​ലെ  ജീ​വ​ന​ക്കാ​ര​നാ​യ ബി​ജീ​ഷ് വ​ട​ക്കേ​പ്പു​റ​ത്ത് ബാ​ല​കൃ​ഷ്ണ​ൻ - ഷൈ​ല​ജ ദ​മ്പ​തി​മാ​രു​ടെ മൂ​ത്ത മ​ക​നാ​ണ്. ഭാ​ര്യ അ​ശ്വി​നി. അ​മേ​യ ഏ​ക മ​ക​ളാ​ണ്. പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​സ്.​എ​ച്ച്.​ഒ എ. ​പ്ര​താ​പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ തു​ക കൈ​മാ​റി. 

Tags:    
News Summary - Bijeesh's honesty, Saseendran got his lost money -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.